തിരിച്ചറിയാന്‍ കഴിയാതെ അവര്‍ എന്നെ തെരുവിലിട്ടു.
പൊഴിഞ്ഞുവീണ ഒരു ഇല എന്ന ലാഖവത്തോടെ അവര്‍ എന്നെ ചവട്ടി അരച്ചു.
'ഞാന്‍ ആര് ' എന്നു തിരഞ്ഞു അവര്‍ നടന്നു നാളുകള്‍.
ഞാനും ഒരു അരാജകവാദി ആയിരുന്നു , നിങ്ങളെ പോലെ.
മാനുകള്‍ ഇല്ലാത്ത ഒരു കാലത്തെ ഞാന്‍ മുന്‍പില്‍ കണ്ടു ..
വിഷം തീണ്ടിയ മാനുകളെ,
മയക്കത്തിലായ കാടു ഭക്ഷിച്ചിരിക്കാം എന്നു ഞാന്‍ കരുതി..!
പട്ടികള്‍ പെരുകുന്ന ഈ നാട്ടില്‍ ഞാന്‍ എന്താണ് സ്വപ്നം കാണേണ്ടത് ?
സങ്കല്‍പ്പിക്കാന്‍ കഴിയില്ല എനിക്ക് ഈ കാലത്തെ പറ്റി ...
ശ്വസിക്കുന്ന വായുവിനു നികുതി കൊടുക്കേണ്ടി വരുന്ന മാനവരാശിയുടെ കാലം
മുലപ്പാല്‍ അളന്നു കൊടുക്കുന്ന അമ്മമാരുടെ കാലം.
താരാട്ടിന്റെ താളതകര്ച്ചക്ക് അമ്മയെ കുറ്റം പറയുന്ന ഉണ്ണികളുടെ കാലം...
ഒരു ബീജമായി അഴുക്കു ചാലുകളില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല എനിക്ക്.
ഒരു മരമായി വളര്‍ന്നു പോയി ഞാന്‍ ഈ ഭൂമിയില്‍.
തണല്‍ നല്കി നിങ്ങള്ക്ക് ഞാന്‍ വേണ്ടുവോളം.
ഒടുവില്‍ , ഒരു ഇലയായി ഈമണ്ണില്‍ അറ്റുവീണൂ .
പക്ഷെ , തിരിച്ചറിയാന്‍ കഴിയാതെ പോയി നിങ്ങള്ക്ക് എന്നെ .
എന്റെ മരണം എന്ത് ഉള്ളടക്കതെയാണ് നിങ്ങള്‍ക്കുമുന്പില്‍ തുറന്നു കാട്ടിയതെന്നെനികറിയില്ല.
എന്റെ ജീവിതത്തിലും മനസ്സിലും പുഷ്പിച്ചത് ഒരു മനുഷ്യനാണ് .
എനിക്ക് വേണ്ട ഈ കൊമ്പനാനകളെ ...എനിക്ക് വേണ്ട.
കാരണം , മരിച്ചവരാണ് എപ്പോള്‍ എന്റെ കൂട്ടുകാര്‍.
തെരുവില്‍ മരിച്ചവന്‍ ആണ് ഞാന്‍ ,
ഒരു പൊഴിഞ്ഞ ഇലയെ പോലെ..
തെരുവില്‍ മരിച്ചവന്‍ ആണ് ഞാന്‍ ,
ഒരു പൊഴിഞ്ഞ ഇലയെ പോലെ..
