തിരുവനന്തപുരത്തേക്ക് ട്രെയിൻ യാത്ര പതിവുള്ളതല്ല. പോകേണ്ടി വന്നതാണ്. സുബിൻ കൂടെയുണ്ട്. തിരക്കില്ല. ദൈവാധീനം! നിരീശ്വരവാദി മുകളിലേക്കു നോക്കി ചിരിച്ചു. പുച്ഛം !
"മോനെ.. ഒരു പത്തുരൂപ
ഉണ്ടാവുമോ കയ്യിൽ, ഭക്ഷണം കഴിക്കാൻ ആണ്. "
"അല്ല! ഉറപ്പാണ്! ഇതുകുറെ കണ്ടതാണ്. 'ദയനീയം' ഇല്ല . 'മദ്യ'പൻ അകത്തുണ്ട്. കയ്യിലെ പ്ലാസ്റ്റിക് കവർ സംശയം
ഉളവാക്കുന്നു. പല്ലിൽ വലിച്ച ബീഡിയുടെ പുകകറകൾ. കണ്ണിലേക്കുള്ള സൂഷ്മമായ നോട്ടം.
ഇയാൾ പറയുന്നത് മുഴുവൻ കള്ളമാണ്. ഇയാൾ അർഹനല്ല! മനസ്സിന്‍റെ റാത്തൽ സ്പന്ദിച്ചു! "
"ഞാൻ മദ്യപിക്കും. ജോലി ഒന്നും ഇല്ല. വീട്ടിൽ കുറച്ചു
റബ്ബർ ഉണ്ട്. ഭാര്യയുമായി വഴക്കാണ്. പക്ഷെ ഇതു ഭക്ഷണം കഴിക്കാനാണ്. രണ്ടു പൊറോട്ട.
വിശന്നിട്ടാണ്. ഉണ്ടെകിൽ തെരണം. ദയവായി... "
"കള്ളൻ! ഇയാൾ പഠിച്ച കള്ളനാണ്. കണ്ണുകളിൽ ചൂഴ്നിറങ്ങാൻ
ഇയാള്ക്കറിയാം. അനുകബയെ ആകർഷിക്കാൻ ഇയാൾ സമർഥനാണ്! അതിനൊത്ത രൂപവും. വിപ്ലവം തിളയ്ക്കുന്ന
കണ്ണുകൾ! യുക്തിബോധo നടുവീർ പെട്ടു."
ഓട്ടകയ്യാണ്
നിന്‍റെ! അമ്മ എപ്പോളും ഓർമിപ്പിക്കും. അമ്മ പറയുന്നത് ഓട്ടകയ്യിൽ
കാശുനില്ക്കില്ല എന്നാണ്. എന്തു സാമാന്യബോധം ആണു അതിനുള്ളത്? പക്ഷെ സത്യം
അമ്മ പറയുന്നതാണ്! ഇതെന്തു കുന്തം? ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ...നിരീശ്വരവാദി സടകുടഞ്ഞു! പിന്നെ അടങ്ങി.
അഹത്തിൽ നിന്നു സത്യത്തിലേക്ക് ഏതു വഴിയാണ് തുറക്കേണ്ടത് ? ചോദിച്ചു
നോക്കാം. ഇയാൾക്ക് അറിയാമെങ്കിലോ !
" 10 രൂപയ്ക്കു രണ്ടു
പൊറോട്ട കിട്ടുമോ ? "
സുബിനെ നോക്കി.
ഒന്നും വ്യക്തമാക്കാതെ സുബിൻ ചിരിച്ചു.
“അറിയാൻ വേണ്ടി ചോദിച്ചതാണ്.പൊറോട്ട കഴിച്ചിട്ട് കുറെ
നാളായി. മതിലിൽ ഒട്ടിചിരിക്കുന്ന സിനിമ
പോസ്റ്ററുകൾ, പോറോട്ടയെ
ജീവിതത്തിൽ നിന്ന് അകറ്റി കഴിഞ്ഞിരുന്നു. പണ്ട് പാലായിൽ പത്തുരൂപയ്ക്കു
രണ്ടു പൊറോട്ടയും സാമ്പാറും കഴിച്ചിട്ടുണ്ട്. ഒരു വർഷത്തോളം അതായിരുന്നു
പ്രഭാതങ്ങൽക്കു നിറമേകിയത് . അന്നു ഗ്യാസിനുo പെട്രോളിനും
സ്വർണതിനും ഇന്നത്തെ വിലയുടെ പകുതിയേ ഉണ്ടായിരുന്നുള്ളൂ. ഇന്നും പത്തു രൂപയ്ക്കു
രണ്ടു പൊറോട്ട കിട്ടുമെങ്കിൽ അതു ശെരിക്കും എടുത്തു പറയേണ്ട ഒരു വസ്തുത തന്നെയാണ്.
അതുകൊണ്ടു ചോദിച്ചതാണ്. അല്ലാതെ പുച്ഛം ലെവലെശമില്ല. മുഖം മനസ്സിന്‍റെ കണ്ണാടി ആണെന്നു വിശ്വസിക്കാൻ പ്രയാസം ഉണ്ട്! അനുഭവം
ആകണമല്ലോ ഗുരു !”
“ സ്മാർട്ടാനെല്ലൊ.
നല്ല കണ്ണുകൽ. സഹായിക്കണം. ജോലി ചെയ്യുകയായിരിക്കും അല്ലെ. ഉണ്ടെകിൽ തെരണം.
ദയവായി "
സുബിൻ ചിരിച്ചു.
" ഇങ്ങനെ ഇന്നു
എത്രപേരോട് ചോദിച്ചു ? കാശുതന്നാൽ ഇനി
ആരോടും ചോദിക്കാതിരിക്കാമോ? "
"എവിടുന്ന്. വേറെ പണിയൊന്നും ഇല്ലേ? കുറെ കാശു
പോയതല്ലേ. ഇനിയും കളയണോ ? പണ്ടാരമടങ്ങാൻ! "
പത്തു രൂപ
കൊടുത്തു. ചിരിച്ചു കൊണ്ട് അയാൾ നന്ദി പറഞ്ഞു. ചിരിച്ചു കൊണ്ട് പോയിതെരാൻ
ആവശ്യപെട്ടു. അയാൾ പോയി. കുറച്ചു മാറി വേറൊരാളോട് കൈനീട്ടുനത് കണ്ട്. മുകളിലേക്ക്
നോക്കി ഒരു മണ്ടനെ പോലെ ചിരിച്ചു .
___________________________________________________________________________
ചങ്ങനാശ്ശേരിയിൽ
നിന്ന് പാസെഞ്ചർ കൊല്ലത്തേക്ക് യാത്ര തിരിച്ചു. കുറ്റങ്ങളും കുറവുകളും, വികസനവും
ടെക്നോളജിയും ഇഷ്ട്ടങ്ങളും താല്പര്യങ്ങളും വിഷയങ്ങളായി. സുബിൻ കോട്ടുവാ
ഇട്ടുകൊണ്ടാണ് വാചകമടി കേട്ടത് എന്ന് ഷിജു പറഞ്ഞു. ഷിജുവിന് മൂന്നുവയസുള്ള ഒരു
മകളുണ്ട്. ഷിജുവിന്റെ ഭാര്യ ബാങ്കിലാണ് ജോലി ചെയ്യുനത്. ഷിജുവിന്റെ ജോലി ഭ യങ്കര സംഭവമാണ്.
അരണ പോയി കുറെ
കഴിഞ്ഞാണ് ഷിജു വന്നത്..അരണ വന്നപ്പോൾ ഷിജു ഉണ്ടായിരുന്നുവെങ്കിൽ എന്നു ഞാൻ
ചിന്തിച്ചു പോയി. ഷിജു ശെരിക്കും ചിരിച്ചേനെ. ഷിജുവിനു ട്രെയിനിൽ കിടന്നുറങ്ങാൻ
പേടിയാണ് . സ്റ്റോപ്പ് എത്തുമ്പോൾ അറിയില്ല എന്ന പേടി..
___________________________________________________________________________
" വയ്യ!
ജോലിചെയ്യാൻ പറ്റത്തില്ല. വീട്ടിൽ പെണ്‍മക്കൾ ഉണ്ട്. വല്ലതും തെരണം "
അടുത്ത പരീക്ഷണം
കണ്മുൻപിൽ ! ഈശ്വരാ...കാശു പോയത് തന്നെ. നിരീശ്വര വാദി പിടഞ്ഞു .
അരണ മുൻപിൽ
നില്ക്കുന്നു !
" കണ്ടിട്ട്
ഒരു 'ദയനീയത' ഓക്കേ ഉണ്ട്.
വിരലുകൾ ഇല്ല. കൈ മടങ്ങി ഇരിക്കുന്നു. മുടന്തുണ്ട്. എങ്ങനെ
വിശ്വസിക്കും. മദ്യപിച്ചിട്ടുണ്ട്. അകെ മൊത്തത്തിൽ ഒരു അവസ്ഥ. എന്തൊരു പരീക്ഷണം!
ഓട്ടക്കയിക്ക് ഇത്ര ശക്തിയോ?
"എന്തെകിലും തെരണം. സഹായിക്കണം. വീടുനോക്കേണ്ട കൊണ്ടാണ്.
വല്ലതും തെരണം."
ഇയാൾ യാചകൻ തന്നെ. ചെയ്യുന്ന ജോലിയിൽ തികച്ചും ആത്മാർത്ഥ
പുലർത്തുന്ന രൂപസാദ്രിശ്യം. പത്തു രൂപ പോയി. പത്തു രൂപയല്ലേ. പോട്ടെ. പത്തു രൂപ
പോയാൽ എനിക്കൊന്നും സംഭവിക്കില്ല. പിന്നെ ഒരു മണ്ടത്തരം ചെയ്തതിൻറെ ചമ്മൽ! എത്ര കണ്ടിരിക്കുന്നു!
സുബിൻ
സംശയത്തോടെ നൊക്കുനതു പോലെ ഒരു തോന്നൽ മനസ്സിലൂടെ കിടന്നു പോയി. തോന്നലുകളുടെ ആകാശ
ഗംഗകൾ മനസ്സിന്റെ തൂക്കം കൂട്ടി.
സുബിനും ആയി
സംസാരിച്ചു കൊണ്ടേ ഇരുന്നു! എന്തൊക്കെയോ.. ഓവറാക്കി കുളമാക്കി കാണണം. ഒന്നിനും
ഉറപ്പില്ല. "ഈ നിമിഷം "
ജീവിച്ചു തുപ്പുന്ന അരണയായി പരിണമിച്ച മനുഷ്യന്റെ കഥ, മനസ്സിലൂടെ
ഓടിനടക്കുന്നു !
ഏകദേശം പത്തു
മിനുറ്റു കഴിഞ്ഞു കാണും.
ചില ഓർമകൾക്ക് ക്രിത്യതയില്ലാത്തത് എന്ത് കൊണ്ട് എന്ന് അറിയില്ല .
ഇതാ അരണ വീണ്ടും
മുൻപിൽ. സഹായിക്കണം എന്ന പഴയ അഭ്യർധനയും ആയി ! ഞങ്ങൾ ചിരിച്ചു. മതിവരുവോളം
ചിരിച്ചു. അരണക്കു മനസ്സിലായില്ല. പത്തു മിനുട്ടുകൾക്കു മുൻപേ സംഭവിച്ച കാര്യം ഞാൻ
അരണക്ക് പറഞ്ഞു കൊടുത്തു . ഞാൻ തന്ന പത്തു രൂപ പോക്കറ്റിൽ ഉണ്ട് എന്ന് പറഞ്ഞു
കൊടുത്തു. പക്ഷെ അരണ സമ്മതിച്ചില്ല. അരണ പറഞ്ഞു പത്തു രൂപ തന്നത് അടുത്ത സീറ്റിൽ
ഇരുന്ന ആരോ ആണെന്ന് . അരണക്ക് നല്ല ഓർമയുണ്ട്! അരണ സമ്മതിക്കുനില്ല.
അവസാനം കൈകൂപ്പി
മാപ്പു പറഞ്ഞു! തെറ്റു പറ്റി, ക്ഷെമിക്കണം
എന്നപേക്ഷിച്ചു! കയ്യിൽ കാശില്ല, ആളെ ഒഴിവാക്കണം
എന്ന് കൈ കൂപ്പി അപേക്ഷിച്ചു !
അരണ പോയി, പുതിയ മേച്ചിൽ
പുറങ്ങൾ തേടി..മുടന്തി, മുടന്തി..
അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം
അത് മറന്നുപോകുമെന്നും പണ്ട് അമ്മ പറഞ്ഞത് ഓർക്കുന്നു. വിശ്വാസങ്ങളുടെ വഴി രസകരം
തന്നെ !
കുറെ ചിരിച്ചു!
ഉള്ളിലെ
വിഡ്ഢിയെ ഓർത്ത്...
മനുഷത്വം എന്ന
നാണക്കേടിനെ ഓർത്ത്....

